Kerala
നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; പരിക്ക് ഗുരുതരമല്ല


പാലക്കാട്: നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ബിജുക്കുട്ടന്റെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പാലക്കാട് വടക്കുംമുറിയില്‍ വെച്ചാണ് അപകടമുണ്ടായത്.
രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തില്‍ ബിജുക്കുട്ടന് നെറ്റിയില്‍ നേരിയ പരിക്കുണ്ട്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവറുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ പരിക്കും ഗുരുതരമല്ല.
വലിയൊരു അപകടമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
നിലവില്‍ മറ്റൊരു വാഹനത്തില്‍ ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.