Kerala
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് കഴിഞ്ഞഅഞ്ചുമാസംകൊണ്ട് പിഴ ചുമത്തിയത് 9.55 കോടി രൂപ

കേരളത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് കഴിഞ്ഞ അഞ്ചുമാസംകൊണ്ട് പിഴ ചുമത്തിയത് 9.55 കോടി രൂപഇതിൽ 30 ലക്ഷത്തിലധികം രൂപ വാട്ട്സ്ആപ് വഴി ലഭിച്ച പരാതിയിൽ ചുമത്തിയ പിഴയാണ്. ഇങ്ങനെ പരാതി അറിയിക്കുന്നവർക്ക് പിഴ തുകയുടെ നാലിലൊന്ന് സമ്മാനമായി നൽകുമെന്നും മന്ത്രി അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നതിൻ്റെ വ്യക്തമായ വിഡിയോ 9446700800 എന്ന വാട്ട്സ്ആപ് നമ്പറിലൂടെ അറിയിക്കണമെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി പറഞ്ഞു.
