Kerala
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ വ്യാഴാഴ്ച റവന്യു വകുപ്പ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അപമര്യാദയായി പെരുമാറിയത്. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.കലക്ടറേറ്റിലെ ആഭ്യന്തര പരാതി കമ്മിറ്റിക്ക് മുമ്പാകെയാണ് ജീവനക്കാരി പരാതി നല്‍കിയത്.






