Kerala

ഓണക്കാലം മലയാളികൾ ആഘോഷമാക്കിയതോടെ റെക്കോഡ് നേട്ടത്തിൽ ‘മിൽമ’; പാൽ. തൈര് എന്നിവയുടെ വിൽപ്പന വർധിച്ചു

തിരുവനന്തപുരം: ഓണക്കാലം മലയാളികൾ ആഘോഷമാക്കിയപ്പോൾ സർവകാല റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാൽ, തൈര് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലാണ് മിൽമ നേട്ടം കൈവരിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി 1,19,58,751 ലിറ്റർ പാലും 14,58,278 കിലോ തൈരുമാണ് മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 38,03,388 ലിറ്റർ പാലും 3,97,672 കിലോ തൈരും വിൽപ്പന നടത്തിയാണ് മിൽമ ഈ റെക്കോഡ് നേട്ടത്തിൽ എത്തിയത്.കഴിഞ്ഞ വർഷം 37,00,209 ലിറ്റർ പാലും 3,91,923 കിലോ ഗ്രാം തൈരുമായിരുന്നു മിൽമ ഔട്ട്ലെറ്റുകൾ വഴി വിൽപ്പന നടത്തിയത്. 2024ലെ ഓണ വിൽപ്പനയുമായി ഈ വർഷത്തെ വിൽപ്പന താരതമ്യം ചെയ്യുമ്പോൾ അഞ്ച് ശതമാനത്തിന്റെ അധിക വളർച്ച ഇക്കുറി ഉണ്ടായതായി മിൽമ അവക്ഷപെടുന്നുണ്ട്. പാൽ, തൈര് ഉത്പന്നങ്ങൾ കൂടാതെ നെയ്യിന്റെ വിൽപ്പനയിലും നേട്ടം കൈവരിക്കാൻ മിൽമക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെയുള്ള കാലയളവിൽ 663.74 ടൺ നെയ്യ് വിൽപ്പന നടത്തിയെങ്കിലും ഈ വർഷം അത് 863.92 ടൺ ആക്കി ഉയർത്താൻ മിൽമക്ക് കഴിഞ്ഞു. സെപ്റ്റംബർ മാസത്തിലെ നാല് ദിവസം 127.16 ടൺ നെയ്യ് വിറ്റഴിച്ചതോടെ ആകെ വിൽപ്പന 991.08 ടണ്ണായി ഉയർന്നു. ക്ഷീരോൽപന്നങ്ങളുടെ വിപണിയിൽ വിൽപ്പന വർധിപ്പിച്ച് ഓരോ വർഷവും മികച്ച പ്രകടനമാണ് മിൽമ കാഴ്ചവെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button