Kerala

ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ജലം വീട്ടിലേക്ക് ഒഴുകി

ത​ളി​പ്പ​റ​മ്പ്: ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി വ​ൻ നാ​ശ​ന​ഷ്ടം. ചി​റ​വ​ക്ക് പ​ട്ടു​വം റോ​ഡി​ൽ പു​തി​യ​ട​ത്ത് കാ​വ് ശ്മ​ശാ​ന​ത്തി​ന് സ​മീ​പം ദി​വ​സ​ങ്ങ​ളാ​യി പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​വു​ക​യാ​യി​രു​ന്നു. നാ​ല് ദി​വ​സം മു​മ്പ് ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ എ​ത്തി ചോ​ർ​ച്ച അ​ട​ച്ചെ​ങ്കി​ലും വെ​ള്ളം ലീ​ക്കാ​വു​ന്ന​ത് നി​ല​ച്ചി​രു​ന്നി​ല്ല. പ​ട്ടു​വ​ത്തെ ടാ​ങ്കി​ലേ​ക്കു​ള്ള പ്ര​ധാ​ന പൈ​പ്പാ​ണ് പൊ​ട്ടി​യി​രു​ന്ന​ത്.തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പൈ​പ്പ് വ​ൻ തോ​തി​ൽ പൊ​ട്ടി ജ​ലം സ​മീ​പ​ത്തെ, മു​ൻ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ഗം​ഗാ​ധ​ര​ൻ വാ​ട​ക​ക്ക് ന​ൽ​കി​യ വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന ജോ​ത്സ്യ​ർ വി​നോ​ദി​ന്റെ വാ​ഹ​നം പു​റ​ത്തെ​ടു​ക്കാ​ൻ പ​റ്റാ​ത്ത വി​ധം വീ​ടി​ന്റെ ന​ട​വ​ഴി​യി​ൽ പാ​കി​യ ടൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ കു​ത്തി​യൊ​ലി​ച്ച് വീ​ടി​ന്റെ വ​രാ​ന്ത​യി​ലും മു​റ്റ​ത്തും ച​ളി​വെ​ള്ള​ത്തോ​ടൊ​പ്പം എ​ത്തി.വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ വി​ളി​ച്ച​റി​യി​ച്ചെ​ങ്കി​ലും ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​വും വെ​ള്ളം ഓ​ഫാ​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ വെ​ള്ളം വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യി​ൽ നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. വീ​ട്ടു​കാ​ർ​ക്ക് ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button