KeralaSpot light

നാലഞ്ച് ദിവസം പഴക്കമുള്ളതെന്ന് ഹോട്ടലുടമ; ഷവർമ്മ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 15 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ഷവർമ്മ കഴിച്ചതിന് പിന്നാലെ 15 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ബോംബെ ഹോട്ടലിൽ നിന്നും വാങ്ങി ഷവർമ്മ കഴിച്ചവർക്കാണ് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം. നബിദിന പരിപാടിയുടെ ഭാ​ഗമായി പള്ളിക്കമ്മിറ്റി വിതരണം ചെയ്ത ഷവർമ്മയിലൂടെയാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്.  ആരോഗ്യ പ്രശ്നമുണ്ടായ 14 ൽ ഒൻപത് പേരും പെൺകുട്ടികളാണ്.  നാലുപേർ  ഇപ്പോഴും ചികിത്സയിലാണ്. ബാക്കിയുള്ളവരെ പ്രാഥമിക ശ്രുശ്രൂഷയ്‌ക്ക് ശേഷം വീട്ടയച്ചു.പഴകിയ ഷവർമ്മയാണെന്ന് ഹോട്ടലുടമ സമ്മതിച്ചതായി പള്ളിക്കമ്മിറ്റിക്കാർ പറഞ്ഞു നാലഞ്ച് ദിവസം പഴയതാണ് സോറി എന്നായിരുന്നു ഹോട്ടലുടമ  പറഞ്ഞത്, പള്ളിക്കമ്മിറ്റിക്കാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button