സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യയെ കാമുകനായ അദ്ധ്യാപകനൊപ്പം പിടിച്ചു ; കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവ് ഇരുവരെയും ചെരുപ്പ് മാലയിട്ട് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു

പുരി: കാമുകനുമായി കയ്യോടെ പിടികൂടിയ അദ്ധ്യാപികയായ ഭാര്യയെ കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവ് ചെരുപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചു. കാമുകനെ വസ്ത്രമെല്ലാം ഉരിഞ്ഞ് അടിവസ്ത്രം മാത്രമിടുവിച്ച് സമാന രീതിയില്‍ തെരുവിലൂടെ നടത്തിക്കൊണ്ടു പോയി. ഒഡിഷയിലെ പുരിയില്‍ നടന്ന സംഭവത്തില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും അധ്യാപകനാണ്.
അവിഹിത ബന്ധം ആരോപിച്ചായിരുന്നു ഈ ക്രൂരത. ഇരുവരേയും പരസ്യമായി അപമാനിക്കുന്നതിന്റെ വീഡിയോ പിടിക്കുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തിട്ടുമുണ്ട്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവര്‍ പുരിയിലെ നീമാപടയില്‍ ഒരു വാടക വീട്ടിലായിരുന്നു താമസം.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ, അവിഹിതബന്ധം സംശയിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കൂട്ടാളികളോടൊപ്പം ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വീടിനുള്ളില്‍ മറ്റൊരു പുരുഷ സുഹൃത്തിനൊപ്പം ഇവരെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, ഭര്‍ത്താവ് ഇവരെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു പുറത്തേക്കിടുകയും മര്‍ദ്ദിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിന്റെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമാനമായ രീതിയില്‍ അപമാനിച്ചു. ഒടുവില്‍, ഈ ദമ്പതികളെ ജനക്കൂട്ടം വളഞ്ഞ് പിടിച്ച് കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചു. ഇതിനിടെ വഴിയാത്രക്കാര്‍ ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഭര്‍ത്താവ് സ്ത്രീയെ ആവര്‍ത്തിച്ച് മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതും, കാഴ്ചക്കാര്‍ അത് ഫോണില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കരഞ്ഞുകൊണ്ട് റോഡിലൂടെ നടന്നു നീങ്ങുന്ന സ്ത്രീയെയും വീഡിയോയില്‍ കാണാം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇടപെട്ടു. സ്ത്രീയെ അപമാനിച്ചതിനും മര്‍ദ്ദിച്ചതിനും ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ ഒരു കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
