Kerala

കുറ്റം തെളിയുന്നതുവരെ രാഹുൽ നിരപരാധി ആണ്; ഇനി വരുന്നിടത്തു വെച്ചു കാണാം : സീമ ജി നായർ

കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച് നടി സീമ ജി. നായർ. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുൽ നിരപരാധിയാണെന്ന് നടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ നിയമസഭയിൽ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.
‘വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു… ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ? രാഹുലിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങൾ നിരപരാധി ആണ്. ഇപ്പോൾ നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട്, പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട്, ആരെയും ധിക്കരിച്ചു എന്ന് പറയാനാകില്ല. സ്വതന്ത്രൻ ആയതുകൊണ്ട്, സ്വന്തമായി തീരുമാനമെടുക്കാം’- എന്നാണ് സീമ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

ആരോപണങ്ങൾ തുടർച്ചയായി പുറത്തുവന്ന ഘട്ടത്തിലും  രാഹുലിനെ പിന്തുണച്ച് നടി രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിനിലെതിരായ ചർച്ചകളും പ്രതിഷേധങ്ങളും കാണുമ്പോൾ തനിക്ക് ഓർമവരുന്നത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ തേജോവധമാണെന്ന് സീമ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button