Sports

സൂര്യയും സഞ്ജുവും അഭിഷേകുമൊക്കെ ഇന്ന് വീണ്ടുമിറങ്ങുന്നു! ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് തുടക്കം

ഡര്‍ബന്‍: ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്. സഞ്ജുവിന്റെ തലവര മാറ്റിയ ഇന്നിംഗ്‌സായിരുന്നു, ബംഗ്ലാദേശിനെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി. ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ സഞ്ജുവിതാ വീണ്ടും എത്തുന്നു. ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ ബാറ്റിംഗ് വിരുന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി എത്തും.  2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു. സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കി. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍. ഗംഭീര്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒരുക്കത്തിലാണ്. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ കൂടിയാണ്. ആദ്യ മത്സരം മഴയെടുത്തേക്കുമെന്നാണ് ഡര്‍ബനില്‍ നിന്നുള്ള വാര്‍ത്ത. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. പ്രാദേശിക സമയം ഏകദേശം വൈകുന്നേരം ഏഴ് മണിയാവുമ്പോക്ക് മഴയെത്തും. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്. പ്രവചനം ശരിയായാല്‍ മത്സരം ആദ്യ മത്സരത്തില്‍ ആരാധകര്‍ നിരാശപ്പെടേണ്ടി വരും. ആദ്യ ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി. മത്സരം എവിടെ കാണാം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്പോര്‍ട്സ് 18നാണ്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18 ചാനലില്‍ മത്സരം കാണാന്‍ സാധിക്കും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button