Kerala

ഹരിപ്പാട് നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു; ഒഴിവായത് വലിയ അപകടം

ഹരിപ്പാട്: തീരദേശ പാതയിൽ നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു. തലനാഴിഴയ്ക്കാണ് അപകടം ഒഴിവായത് . ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് ഏറെ തിരക്കുള്ള റോഡിലെ ഗേറ്റ് ഒടിഞ്ഞു വീണത്. ആ സമയം വാഹനങ്ങൾ ഒന്നും കടന്നു വരാഞ്ഞതിനാൽ അപകടം ഒഴിവായി. കാലപ്പഴക്കത്തെ തുടർന്ന് തുരുമ്പെടുത്ത നിലയിലായിരുന്നു ഗേറ്റ്. ഉയർത്തി വെച്ചിരുന്നപ്പോൾ പടിഞ്ഞാറു ഭാഗത്തെ ഗേറ്റാണ് ഒടിഞ്ഞു വീണത്. അപകടത്തെ തുടർന്ന് നങ്യാർകുളങ്ങര-മാവേലിക്കര റോഡിലെ ഗതാഗതം തടസപ്പെട്ടു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button