വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളും കോളൻ ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. ഫൈബറിനാല്‍ സമ്പന്നമായ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പാലുല്‍പ്പന്നങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. നാരുകളാല്‍ സമ്പന്നമായ മുഴുധാന്യങ്ങള്‍ കഴിക്കുന്നതും വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിനുകളും മറ്റും അടങ്ങിയ സിട്രസ് പഴങ്ങളിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബ്രൊക്കോളി, ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയവയിലും ഫൈബര്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ഇവയും കഴിക്കാം. നട്സും സീഡുകളിലും ഫൈബര്‍ ഉണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ യോഗര്‍ട്ടും വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാനും കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും സഹായിക്കും.
