Crime
കോതലമംഗലത്തെ ആറ് വയസുകാരിയുടേത് കൊലപാതകം; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ
കൊച്ചി: കോതലമംഗലത്തെ ആറ് വയസുകാരിയുടേത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ കുട്ടിയുടെ അച്ഛനേയും രണ്ടാനമ്മയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരേയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അസം ഖാന്റെ മകൾ ആറ് വയസുകാരി മുസ്കാനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറഞ്ഞത്. എന്നാൽ പോസ്റ്റുമാർട്ടത്തിൽ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തുടർന്നാണ് അജാസ് ഖാനെയും വളർത്തമ്മയേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോതമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.