Health Tips

ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

​ഗ്രീൻ ആപ്പിളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ധാതുക്കളും വിറ്റാമിനുകളും നാരുകളും അടങ്ങിയ ഗ്രീൻ ആപ്പിൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. പച്ച ആപ്പിളിലെ സംയുക്തങ്ങൾ പ്രമേഹ ലക്ഷണങ്ങളെ നിയന്ത്രിക്കാൻസഹായിക്കുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പച്ച ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോ​ഗ്യകരമാക്കുന്നു . കൂടാതെ, പച്ച ആപ്പിളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിജനെ നന്നായി ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.  കരളിന്റെ ആരോഗ്യത്തിനും ഗ്രീൻ ആപ്പിൾ വളരെ ഗുണം ചെയ്യും. ഇവയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. പച്ച ആപ്പിളിൽ പെക്റ്റിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുന്നിനും പ്രവർത്തിക്കുന്നു.  പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ ദഹന ആരോഗ്യത്തിലും മറ്റ് സ്വാധീനം ചെലുത്തും. ഇറിറ്റബിൾ ബവൽ സിൻഡ്രോമും മറ്റ് ദഹന പ്രശ്നങ്ങളുള്ള ആളുകൾ അവരുടെ ഭക്ഷണത്തിൽ കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കാൽസ്യം ധാരാളമായി അടങ്ങിയ പച്ച ആപ്പിൾ പതിവായി കഴിക്കുമ്പോൾ ശരീരത്തിലെ എല്ലുകളെ ബലപ്പെടുത്തുന്നു. ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങൾ ഉള്ളവർ പതിവായി പച്ച ആപ്പിൾ കഴിക്കുക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴമാണ് ​ഗ്രീൻ ആപ്പിൾ. അവയിൽ നാരുകൾ കൂടുതലായതിനാൽ വയറു നിറഞ്ഞതായി അനുഭപ്പെടും. അങ്ങനെ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, അവയിൽ കൊഴുപ്പ്, സോഡിയം, പഞ്ചസാര എന്നിവ കുറവാണ്.  ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്ന പച്ച ആപ്പിൾ ചർമ്മത്തിന് മികച്ചതാണ്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമ്മത്തെ പോഷിപ്പിക്കുകയും നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ കാപ്പിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ    

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button