ആക്രമണം നടക്കുമ്പോൾ ഷേവ് ചെയ്യുകയായിരുന്നു, പിന്നെങ്ങനെയോ രക്ഷപ്പെട്ടു’, പേൾഹാർബർ അപ്പൂപ്പൻ 105 വയസ്സിൽ ഓർമ
വാഷിങ്ടൺ : പേൾ ഹാർബർ ആക്രമണത്തെ അതിജീവിച്ച ഏറ്റവും പ്രായം ചെന്ന ആളായ വാറൻ ആപ്ടൺ മരിച്ചു. 105-ാം വയസിലാണ് അന്ത്യം. ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് ഡിസംബർ 25 ന് കാലിഫോർണിയയിലെ ലോസ് ഗാറ്റോസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പേൾ ഹാർബർ സർവൈവേഴ്സിൻ്റെ സൺസ് ആൻഡ് ഡോട്ടേഴ്സിൻ്റെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം. അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിലേക്ക് ഔപചാരികമായി പങ്കെടുക്കാൻ കാരണമായ പ്രധാന സംഭവമാണ് പേൾ ഹാർബർ ആക്രമണം. യുഎസ്എസ് ഉട്ടാ (USS Utah) ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകലുകളായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. ഇതിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 1941 ഡിസംബർ 7 ന് പുലർച്ചെയാണ് പേൾ ഹാർബറിലെ അമേരിക്കൻ വിമാനത്താവളം ജപ്പാൻ ആക്രമിക്കുന്നത്. ആ സമയത്ത് 22 വയസ്സ് മാത്രമാണ് ആപ്ടണുണ്ടായിരുന്നത്. ഒരിക്കൽ 2020 ലെ ഒരു അഭിമുഖത്തിൽ ആദ്യത്തെ ടോർപ്പിഡോ കപ്പലിൽ ആക്രമണം നടക്കുമ്പോൾ അദ്ദേഹം ഷേവ് ചെയ്യാനൊരുങ്ങുകയായിരുന്നു എന്ന് പറഞ്ഞിരുന്നു. സംഘർഷ സമയത്ത് അപ്ടൺ ഫോർഡ് ദ്വീപിലേക്ക് നീന്തിക്കയറുകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു ആക്രമണം. ഫോർഡ് ദ്വീപിലെ ഒരു കിടങ്ങിൽ ഒളിച്ചിരുന്ന അപ്ടൺ ഉൾപ്പെടെയുള്ളവരെ ഒരു ട്രക്ക് വന്ന് രക്ഷിക്കുകയാണുണ്ടായതെന്നും അദ്ദേഹം മുൻപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2020 ആകുമ്പോഴേക്കും യുഎസ്എസ് ഉട്ടയുടെ ക്രൂവിലെ അപ്ടൺ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. ഇനിയും പേൾ ഹാർബർ ആക്രമണത്തിലെ അതിജീവിതരായ 15 പേർ മാത്രമാണ് ജീവിച്ചിരിക്കുന്നത്. 1941 ഡിസംബർ 7 ന് ജാപ്പനീസ് വിമാനങ്ങൾ തീമഴ പെയ്യിച്ചപ്പോൾ 2333 പേരാണ് മരണപ്പെട്ടത്. ചെറുതും വലുതുമായ പരിക്കുകളിലൂടെ 11139 പേർ അതിജീവിച്ചു.