പ്രതിരോധശേഷി കൂട്ടിയാൽ രോഗങ്ങളെ അകറ്റാം ; ശ്രദ്ധിക്കാം നാല് കാര്യങ്ങൾ
തണുപ്പ് കാലം എത്തിയതോടെ വിവിധ രോഗങ്ങളാണ് പിടിപെടുന്നത് . ഇടവിട്ടുള്ള പനി, തുമ്മൽ, ജലദോഷം, ചുമ എന്നിവ നിരന്തരം ബാധിക്കാം. എന്നാൽ ഇവയിൽ നിന്ന് രക്ഷനേടാൻ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. തണുപ്പ് മാസങ്ങളിൽ ആരോഗ്യം നിലനിർത്താൻ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് ആർട്ടെമിസ് ഹോസ്പിറ്റൽസിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ പി വെങ്കട കൃഷ്ണൻ പറയുന്നു. ഒന്ന് ഉയർന്ന അളവിലുള്ള വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും നിറഞ്ഞ ഭക്ഷണങ്ങൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നു. അണുബാധയെ ചെറുക്കുന്നതിനുള്ള പ്രധാന ഘടകമാണിത്. രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനവും പ്രതികരണവും മെച്ചപ്പെടുത്തുന്നതിന് ഈ ധാതു പ്രധാനമാണ്. രണ്ട് വേഗതയേറിയ നടത്തം അല്ലെങ്കിൽ സൈക്ലിംഗ് പോലെയുള്ള വ്യായാമം, അണുബാധകളെ ചെറുക്കുന്ന ടി-കോശങ്ങൾ ഉൾപ്പെടെയുള്ള രോഗപ്രതിരോധ കോശങ്ങളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. മൂന്ന് രോഗപ്രതിരോധ സംവിധാനത്തിന് ഉറക്കം അത്യാവശ്യമാണ്. രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിന് രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം പ്രധാനമാണ്. നാല് ജലാംശം നിലനിർത്തുന്നത് രോഗപ്രതിരോധ ശേഷി ഉൾപ്പെടെ ശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും പിന്തുണയ്ക്കും. അതിനാൽ ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ചുരുക്കത്തിൽ പറഞ്ഞാൽ ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, ജലാംശം, സമ്മർദ്ദം കുറയ്ക്കുക എന്നിവ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.