കുട്ടികളിലെ ബുദ്ധി വളർച്ചക്ക് ഏറ്റവും മികച്ച ഏഴ് ഭക്ഷണങ്ങളിതാ…
കുട്ടികളിലെ ബുദ്ധി വളർച്ചക്ക് ഏറ്റവും മികച്ച ഏഴ് ഭക്ഷണങ്ങളിതാ… കുട്ടികളിലെ ബുദ്ധി വളർച്ചക്ക് ഏറ്റവും മികച്ച ഏഴ് ഭക്ഷണങ്ങളിതാ… അരി, ഗോതമ്പ്, റാഗി തുടങ്ങിയ ധാന്യങ്ങളിൽ അന്നജവും ബി വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിരിക്കുന്നു. ഇവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു. കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതിലെ കൊളീന്‍ കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് ഏറെ നല്ലതാണ്. ഇലക്കറികളിൽ തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ധാരാളമുണ്ട്. മറ്റൊരു ഭക്ഷണമാണ് നട്സ്. ഏതു തരം നട്സാണെങ്കിലും നല്ലതാണ്. പോഷകങ്ങള്‍ ഏറെയടങ്ങിയ ഇവ ഏറെ ഗുണകരമാണ്. ബുദ്ധി വളര്‍ച്ചയ്ക്കും ചിന്താശേഷി ഉയര്‍ത്താനും തെെര് ഉത്തമമാണ്. മഗ്നീഷ്യം, സിങ്ക്, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, ഫോളേറ്റ് എന്നിവ അടങ്ങിയ പയർവർഗങ്ങൾ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.