Kerala
നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്; പി.വി അൻവർ എംഎൽഎക്ക് ജാമ്യം.
നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ പി.വി അൻവർ എംഎൽഎക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകളില്ലാതെയാണ് ജാമ്യം. തവനൂർ സെൻട്രൽ ജയിലിൽ നിന്നും പി.വി അൻവർ ഇന്ന് തന്നെ പുറത്തിറങ്ങും.
കേസിൽ നേരത്തെ തന്നെ വാദം പൂർത്തിയായിരുന്നു. ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കേസുകൾക്കായിരുന്നു ഇന്നലെ പി.വി അൻവർ എംഎൽഎ അറസ്റ്റിലായത്.
ഭരണമുന്നണിക്ക് എംഎൽഎയോട് ശത്രുതയെന്നും പ്രതിഷേധത്തിൽ എന്താണ് അസ്വാഭാവികതയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആക്രമണം ആസുത്രിതമാണെന്നും അൻവറിനെ കസ്റ്റഡിയിൽ വേണെമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.