Health Tips

ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.  സ്‌പോർട്‌സ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ പഞ്ചസാരയുടെ അംശം കൂടുതലാണ്. ഇത് ഫാറ്റി ലിവര്‍ സാധ്യതെ കൂട്ടാം.  കലോറി കൂടുതല്‍ ഉള്ളതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ സഹായിക്കും.  കാർബണേറ്റഡ് പാനീയങ്ങളില്‍ ഷുഗര്‍ കൂടുതലാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.    പഞ്ചസാര ധാരാളം അടങ്ങിയ സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല.  മദ്യപാനം മൂലം കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക. ബര്‍ഗര്‍, പിസ, സോസേജ്, ബേക്കൻ, ഹോട്ട്ഡോഗ്, റെഡ് മീറ്റിന്‍റെ അമിത ഉപയോഗം, പഞ്ചസാര തുടങ്ങിയവയുടെ അമിത ഉപയോഗം ഫാറ്റി ലിവറിന് കാരണമാകും.  ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button