ഇന്ത്യയിൽ എത്തുന്നതിന് തൊട്ടുമുമ്പ് മോഹവിലയിൽ 7 സീറ്റർ റെനോ ബിഗസ്റ്റർ ഈ രാജ്യത്ത്, ഫാമിലികൾ ഡബിൾ ഹാപ്പി!

യൂറോപ്പിൽ ന്യൂ-ജെൻ ഡസ്റ്റർ അവതരിപ്പിച്ചതിന് ശേഷം, റെനോയുടെ റൊമാനിയൻ ഉപസ്ഥാപനമായ ഡാസിയ ഇപ്പോൾ ജർമ്മനിയിൽ ബിഗസ്റ്റർ എസ്‌യുവി അവതരിപ്പിച്ചു. ഡാസിയയുടെ ഏറ്റവും വലിയ മോഡലാണ് ബിഗസ്റ്റർ. 7 സീറ്റർ എസ്‌യുവി ആയി ഇന്ത്യൻ വിപിണിയേലക്ക് എത്താൻ ഒരുങ്ങുന്ന മോഡലാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ജർമ്മനിയിൽ ഡാസിയ ബിഗ്സ്റ്ററിന് 23,990 യൂറോയാണ് (21.24 ലക്ഷം രൂപ) വില. ജീപ്പ് കോംപസ്, ടൊയോട്ട കൊറോള ക്രോസ് എന്നിവയ്‌ക്ക് താങ്ങാനാവുന്ന ബദലായാണ് എസ്‌യുവി വരുന്നത്. ബിഗ്‌സ്റ്ററിൻ്റെ എൻട്രി ലെവൽ വേരിയന്‍റ് ഫോക്‌സ്‌വാഗൺ ടി-ക്രോസ് പോലുള്ള ചെറിയ മോഡലുകളുടെ എൻട്രി ലെവൽ പതിപ്പിനേക്കാൾ വിലകുറഞ്ഞതാണ് എന്നതാണ് ശ്രദ്ധേയം. ജർമ്മനിയിലെ ബിഗ്സ്റ്റർ ഡെലിവറികൾ 2025 മെയ് മുതൽ ആരംഭിക്കും. പുതിയ റെനോ ബിഗ്‌സ്റ്ററിന് 4.57 മീറ്റർ നീളമുണ്ട്, ഇത് മൂന്നാം തലമുറ ഡസ്റ്ററിനേക്കാൾ 23 സെൻ്റിമീറ്റർ അല്ലെങ്കിൽ 230 മില്ലിമീറ്റർ നീളമുണ്ട്. 5 സീറ്റുള്ള മോഡലാണിത്, ക്യാബിനിലും ബൂട്ടിലും കൂടുതൽ ഇടം നൽകുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ ഡാസിയ ഡിസൈൻ ഭാഷയാണ് എസ്‌യുവിയുടെ സവിശേഷത. ഓപ്ഷണൽ ഡ്യുവൽ-ടോൺ പെയിൻ്റ് സ്കീം, ഇലക്ട്രിക് പനോരമിക് ഗ്ലാസ് സൺറൂഫ് തുടങ്ങിയ പുതിയ സവിശേഷതകളും കമ്പനി പുതിയ വാഹനത്തിൽ ചേർത്തിട്ടുണ്ട്. യൂറോപ്പിൽ, ബിഗ്സ്റ്റർ എസ്‌യുവി എസെൻഷ്യൽ, എക്സ്പ്രഷൻ, ജേർണി, എക്സ്ട്രീം എന്നിങ്ങനെ വകഭേദങ്ങളിൽ വരും. എല്ലാ മോഡലുകളും അതിൻ്റെ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡാസിയ ബിഗ്‌സ്റ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാകൂ. ഭാവിയിൽ ഒരു ഡീസൽ മോഡൽ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയില്ല. ജർമ്മനിയിൽ, എസ്‌യുവിക്ക് ഹൈബ്രിഡ് സംവിധാനമുള്ള 1.8 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. എസ്‌യുവിക്ക് 1.2L TCe 130 4×4 ഓപ്ഷനും ലഭിക്കുന്നു. ഇത് ഫോർ വീൽ ഡ്രൈവ് ഉള്ള എസ്‌യുവി തിരയുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതാണ്. അടിസ്ഥാന വേരിയൻ്റിൽ റിവേഴ്സ് ക്യാമറ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു. ഉയർന്ന വേരിയൻ്റുകളിൽ ഇൻഡക്റ്റീവ് ചാർജർ, പവർഡ് ടെയിൽഗേറ്റ്, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവയും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി ഈ എസ്‌യുവിയിൽ സജീവമായ എമർജൻസി ബ്രേക്കിംഗ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ദൂര മുന്നറിയിപ്പ് എന്നിവയുണ്ട്. ഡാസിയ ലഭ്യമല്ലാത്ത വിപണികളിൽ റെനോ നെയിംപ്ലേറ്റിന് കീഴിൽ ബിഗ്സ്റ്റർ എസ്‌യുവി വിൽക്കും. ഇന്ത്യയിൽ, എസ്‌യുവി 7 സീറ്റർ എസ്‌യുവിയായി എത്തും. ഇന്ത്യൻ പതിപ്പിന് 1.3 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും നൽകാനാണ് സാധ്യത. ഡാസിയ ബിഗസ്റ്റർ ആഗോളതലത്തിൽ 2024 ഒക്ടോബറിൽ അനാച്ഛാദനം ചെയ്യപ്പെട്ടു. അതേസമയം ഇന്ത്യ-സ്പെക്ക് മോഡൽ 2025-ൽ എത്തും. അന്താരാഷ്ട്ര മോഡൽ 5-സീറ്റർ പതിപ്പിലാണ് അവതരിപ്പിച്ചത്. എന്നാൽ റെനോ ബിഗ്സ്റ്ററിനെ 7-സീറ്റർ ലേഔട്ടിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ പതിപ്പിന്, AWD സജ്ജീകരണമുള്ള 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും റെനോ വാഗ്ദാനം ചെയ്യാം. ഹൈബ്രിഡ് എഞ്ചിനും പിന്നീട് ചേർത്തേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വാഹനം താങ്ങാവുന്ന വിലയിൽ ആയിരിക്കും ഇന്ത്യയിൽ എത്തുക എന്നാണ് കരുതുന്നത്.
