രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

മാറുന്ന കാലവസ്ഥയില്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. വൈറൽ അണുബാധകളെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങള്‍ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ വെളുത്തുള്ളിയും വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ജലദോഷം, ചുമ, തൊണ്ട വേദന തുടങ്ങിയവയെ തടയാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈരും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
