Sports

ആരാധക പ്രതിഷേധമുണ്ടാവില്ല! തുടര്‍ച്ചയായ മൂന്നാം ജയം തേടി ബ്ലാസ്റ്റേഴസ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം. ഒഡീഷക്കെതിരെ നേടിയ ത്രില്ലര്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് അഡ്രിയാന്‍ ലൂണയും സംഘവും. താല്‍കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമന്റെ കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. 24 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാമത്തും.  അവസാനം കളിച്ച മൂന്ന് മത്സരങ്ങളും നോര്‍ത്ത് ഈസ്റ്റിന് സമനിലയാണ് സമ്മാനിച്ചത്. പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യം. കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി എട്ട് മത്സരങ്ങളാണ് മുന്നിലുള്ളത്. ഇതില്‍ അഞ്ചിലെങ്കിലും ജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് ഉറപ്പിക്കാനാകൂ. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരം ദൂസാന്‍ ലഗാറ്റോര്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കാനാണ് സാധ്യത. ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം അലക്‌സാന്ദ്രേ കൊയ്ഫുമായി ക്ലബ് വേര്‍പിരിഞ്ഞു. സഞ്ജു, കരുണ്‍, പന്ത്… ആരൊക്കെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍? പ്രഖ്യാപനം ഇന്ന് ഉച്ചയോടെ അതേസമയം, ക്ലബും ആരാധക വൃന്ദമായ മഞ്ഞപ്പടയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായി. തുടര്‍ തോല്‍വികളില്‍ പ്രതിഷേധിച്ച് മാനേജ്മെന്റിനെതിരെയാണ് മഞ്ഞപ്പട പ്രതിഷേധം ആരംഭിച്ചത്. പിന്നീട് നടന്ന ചര്‍ച്ചയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരും മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളുണ്ടായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടു.  ആരാധക കൂട്ടായ്മയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് ചര്‍ച്ചയില്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. മഞ്ഞപ്പട ആവശ്യപ്പെട്ടത് പോലെ കൂടുതല്‍ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ടീമിലേക്ക് എത്തുമെന്നും ടീം മാനേജ്‌മെന്റ്  ഉറപ്പ് നല്‍കി. ഇരു വിഭാഗവും ഔദ്യോഗിക  വാര്‍ത്താക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കും.  ഇന്ന് നടക്കുന്ന മത്സരത്തില്‍ ആരാധക കൂട്ടായ്മയുടെ പ്രതിഷേധം ഉണ്ടാകില്ലെന്ന് സൂചന. കേരള ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അടക്കമുള്ള മാനേജ്‌മെന്റ് പ്രതിനിധികളും മഞ്ഞപ്പടയുടെ ഭാരവാഹികളും ആണ് യോഗത്തില്‍ പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button