Kerala
വാട്സാപ്പ് വഴി പണം തട്ടിപ്പിൽ കുടുങ്ങി നടി അഞ്ജിത; നർത്തകി രഞ്ജനയുടെ വാട്സാപ്പിൽ നിന്ന് പണം ചോദിച്ച് സന്ദേശം

തിരുവനന്തപുരം: വാട്സാപ്പ് വഴിയുള്ള പണം തട്ടിപ്പിന് ഇരയായി സീരിയൽ താരവും നര്‍ത്തകിയുമായ അഞ്ജിത. പദ്മശ്രീ ജേതാവ് രഞ്ജന ഗൗറിന്‍റെ ഹാക്ക് ചെയ്യപ്പെട്ട വാട്സാപ്പിൽ നിന്ന് പണം ചോദിച്ചുള്ള സന്ദേശമാണ് അഞ്ജിതയെ കുടുക്കിയത്. തട്ടിപ്പ് ആണെന്നും ഹാക്കിംഗാണെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും 10,000 രൂപയാണ് അഞ്ജിതയ്ക്ക് നഷ്ടമായത്. സൈബർ സെല്ലിൽ നടി പരാതി നൽകി. നര്‍ത്തകി രഞ്ജന ഗൗറിന്‍റെ വാട്സാപ്പ് നമ്പറിൽ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പണം നൽകി. ഇതിനുപിന്നാലെ ഒടിപിയും ചോദിച്ചു. ഒടിപി അയച്ചതോടെ നടിയുടെ വാട്സാപ്പ് ഹാക്ക് ചെയ്യുകയായിരുന്നു. സംഭവത്തിൽ നടിയുടെ പരാതിയിൽ സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചു.
