ബ്ലാക്ക് ബ്യൂട്ടിയായി ജാന്‍വി കപൂര്‍; ഡ്രസ്സിന്‍റെ വില 3.48 ലക്ഷം രൂപ

നിരവധി യുവആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ജാന്‍വി മുന്നിലാണ്. താരത്തിന്‍റെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കറുപ്പ് നിറത്തിലുള്ള മിനി ഡ്രസ്സിലാണ് താരം ഇത്തവണ തിളങ്ങിയത്. ആഡംബര ബ്രാൻഡായ ബല്‍മെയിനില്‍ നിന്നുള്ള ഈ വസ്ത്രത്തിന്‍റെ വില 3.48 ലക്ഷം രൂപയാണ്. ബ്ലേസർ മോഡലിലുള്ള വസ്ത്രത്തില്‍ വലിയ സ്വർണ്ണ ബട്ടണുകൾക്കൊപ്പം ബാൽമെയിനിൻ്റെ സിഗ്നേച്ചർ ശൈലിയും പ്രദർശിപ്പിച്ചിരുന്നു. ബോൾഡ് വൈറ്റ് ലാപ്പുകളും ഡീപ് നെക്ക്‌ലൈനുമാണ് ഔട്ട്ഫിറ്റിന്‍റെ മറ്റ് പ്രത്യേകതകള്‍. അതേസമയം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ‘പരം സുന്ദരി’യാണ് ജാന്‍വിയുടെ അടുത്ത ചിത്രം. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത പരം സുന്ദരി 2025 ജൂലൈ 25 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ജാന്‍വി നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയില്‍ കേരള പശ്ചാത്തലമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളി പെണ്‍കുട്ടിയായാണ് ജാന്‍വി ചിത്രത്തില്‍ വേഷമിടുക. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരളത്തിലെ കലാകാരിയാണ്.
