Kerala
ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ച് അപകടം; നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് രണ്ട് പേർക്ക് പരുക്ക്

പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാറിൻറെ ടയർ ഊരിത്തെറിച്ച് അപകടം. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ടയർ ഊരിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് നിന്നു. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. തലയ്ക്കും കാലിനും പരുക്കേറ്റ ഇവരെ പാലക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ റോഡിൽ മുക്കണ്ണം ഭാഗത്ത് കഴിഞ്ഞ ദിവസവും അപകടമുണ്ടായിരുന്നു.
