National

പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണി സ്ഥാപിക്കണം; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ് രാജ്: മുസ്ലീം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ആരാധനാലയങ്ങൾ പ്രാർത്ഥനക്കുള്ളതാണെന്നും അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയായ കാര്യമല്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഹർജി തള്ളിയത്. പിലിഭീറ്റ് സ്വദേശി നൽകിയ ഹർജിയിൽ ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് ടൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണത്തിലാണ് ഹർജി തള്ളിയത്. ആരാധനാലയങ്ങൾ പ്രാർത്ഥനകൾക്കുള്ളതാണ് അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയല്ല. മാത്രമല്ല ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിലൂടെ പ്രദേശവാസികൾക്ക് അതൊരു ബുദ്ധിമുട്ടായി മാറുമെന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം ഹർജിക്കാരൻ പള്ളിയുടെ ചുമതലയുള്ള വ്യക്തിയോ അദ്ദേഹത്തിന്റെ സ്വന്തം അവകാശത്തിലുള്ള പള്ളിയോ അല്ല. അതിനാൽ തന്നെ ഹർജിക്കാരന് പരാതി നൽകുവാനുള്ള അവകാശമില്ലെന്നും വ്യക്തമാക്കി തുടക്കത്തിലെ കോടതി ഹർജിയുടെ സാധ്യതയെ എതിർത്തിരുന്നു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button