Entertaiment

പ്രേക്ഷകരെ ചിരിപ്പിക്കാൻ വിനീത് ശ്രീനിവാസൻ; ഒരു ജാതി ജാതകം ഇന്ന് മുതൽ തീയേറ്ററിൽ

ഏതാണ്ട് 35 വയസിനു മേലെ പ്രായമുള്ള യുവാവിന് വേണ്ടിയുള്ള വിവാഹാലോചനയുടെ നർമ രസങ്ങളുമായാണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്ര൦ ഒരു ജാതി ജാതകം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് .
വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘ഒരു ജാതി ജാതകം’ ഇന്ന് മുതൽ തിയേറ്ററുകളിൽ.
വിവാഹിതനാകാൻ ആഗ്രഹിച്ചു മോഹിച്ചു നടക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നത്. ബാബു ആന്റണി, ഗായകൻ വിധു പ്രതാപ് എന്നിവരെയും രസികൻ വേഷപ്പകർച്ചകളിൽ ട്രെയിലറിൽ കാണാം. ചിത്രത്തിൽ എട്ടു നായികമാരാണ് ഉള്ളത്.

നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ നായികമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button