Spot light
ഹോട്ടലില്‍ നിന്ന് ഓംലറ്റ് കഴിച്ചു, ബില്ല് വന്നപ്പോള്‍ ഞെട്ടി; ഓംലറ്റിന് വില 944 രൂപ

തട്ടുകടയില്‍ ചെന്ന് സവാള കൂട്ടിയിട്ട് ഒരു ഓംലറ്റ് തിന്നാല്‍ ആകെ ചിലവാകുന്നത് ശരാശരി 20 രൂപയാണ്, ഏറിപ്പോയാല്‍ ഒരു 30 രൂപ. എന്നാല്‍ ഒരു സ്റ്റാർ ഹോട്ടൽ ഓംലറ്റിന് ഈടാക്കിയ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. ഓംലറ്റിന് വില 800 രൂപ. എന്‍റെ പൊന്ന് ഓംലറ്റെ എന്ന് വിളിക്കാന്‍ വരട്ടെ. ശരിക്കും വില വരാന്‍ ഇരിക്കുന്നതെയുള്ളു, ബില്ലെടുത്ത് നോക്കുമ്പോളാണ് കാണുന്നത് ഓംലറ്റിന് വില 800 രൂപ. പുറമേ 18% ജിഎസ്ടിയും. ആകെ 944 രൂപ.
ഓംലറ്റ് വാങ്ങിയ ബിൽ ഉൾപ്പെടെ കിരൺ രജ്പുത് എന്നയാൾ എക്സിൽ ഇട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. 25 രൂപ ഈടാക്കേണ്ടയിടത്ത് 96.87% ലാഭമാർജിനോടെ 944 ഈടാക്കിയെന്നാണ് പോസ്റ്റ്. എന്തുകൊണ്ടാണ് ഓംലറ്റിന് നക്ഷത്ര ഹോട്ടലിൽ ഈ വിലയെന്നും അദ്ദേഹം ചോദിക്കുന്നു.

