Gulf News
തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ഉയരും; ദുബായിൽ പുതിയ സംവിധാനം

ദുബായിൽ തിരക്കേറിയ സമയത്തിനനുസരിച്ച് ടോൾ ഈടാക്കുന്ന സംവിധാനം നാളെ shanമുതൽ നടപ്പാക്കും. ഗതാഗക്കുരുക്കിൽ നിന്ന് വാഹന യാത്രക്കാർക്ക് സുഗമമായയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ആറ് ദിർഹമായി ഉയരും. രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയുമാണ് തിരക്കേറിയ സമയമായി കണക്കാക്കുന്നത്. മറ്റ് സമയങ്ങളിലും ഞാറാഴ്‌ചയും നിലവിലെ നിരക്കായ 4 ദിർഹമാണ് നൽകേണ്ടത്. എല്ലാ ദിവസവും അർധരാത്രിക്കുശേഷം, രാത്രി ഒന്നുമുതൽ രാവിലെ ആറുവരെ ടോൾ നിരക്ക് സൗജന്യമായിരിക്കും.
