ആദായ നികുതിയിളവ് മധ്യവര്ഗത്തിനെന്ന പോലെ സാധാരണക്കാര്‍ക്കും ഗുണം ചോയ്യുമോ? കണക്കുകൾ അറിയാം!

മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ ആദായ നികുതിയിളവാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. വാര്‍ഷിക വരുമാനമായി 12 ലക്ഷം വരെ ഉള്ളവര്‍ക്ക് ഇനി ആദായ നികുതി അടയ്ക്കേണ്ടതില്ല എന്നാണ് ബജറ്റിലെ വന്‍ പ്രഖ്യാപനം. ശമ്പളക്കാര്‍ക്ക് 75000 രൂപ സ്റ്റാൻഡേര്‍ഡ് ഡിഡക്ഷനായും ലഭിക്കും. വളരെ സിംപിളായി പറഞ്ഞാല്‍ നിങ്ങള്‍ മാസത്തില്‍ 1 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുകയാണെങ്കില്പ്പോലും നിങ്ങള്‍ക്ക് ആദായ നികുതി അടയ്ക്കേണ്ടി വരില്ല. ഇതുവഴി കണക്കില്‍ പെടുന്നവര്‍ക്ക് ഈ പണം സേവ് ചെയ്യാം എന്നുള്ളതാണ് ഇതിന്റെ മേന്മ. 12 മുതല്‍ 16 ലക്ഷത്തിനാണെങ്കില്‍ 15 ശതമാനം, 16 മുതല്‍ 20 വരെ ആണെങ്കില്‍ 20 ശതമാനം, 20 ലക്ഷത്തിനും 24 ലക്ഷത്തിനും ഇടയിലുള്ള വരുമാനമുള്ളവര്‍ക്ക് 25 ശതമാനം, 25 ലക്ഷത്തിനു മുകളിലാണെങ്കില്‍ 30 ശതമാനം എന്ന രീതിയിലായിരിക്കും ഇനി ടാക്സ് റേറ്റുകള്‍ നിര്‍ണയിക്കുന്നത്. നേരത്തെ 15 ലക്ഷത്തിന് മുകളിലായിരുന്നെങ്കില്‍ 30 ശതമാനം നികുതി അടയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു
