കരളിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും

കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അമിത മദ്യപാനം, പുകവലി, സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം കരളിനെ നശിപ്പിക്കും. കരളിന്റെ ആരോഗ്യത്തിനായി ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ നട്സും ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നത് നല്ലതാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ബദാം വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
2. വാള്‍നട്സ് ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളില്‍ കൊഴുപ്പടിയുന്നത് തടയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. ഉണക്കമുന്തിരി ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയ ഉണക്കമുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന് നല്ലതാണ്.
4. ഈന്തപ്പഴം നാരുകളും പൊട്ടാസ്യവും അടങ്ങിയ ഈന്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
5. ഫിഗ്സ് ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഫിഗ്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
