‘പത്ത് ലക്ഷത്തിന്‍റെ ഉപദേശം’; കരിക്ക് പെട്ടെന്ന് വെട്ടിത്തരാൻ പറഞ്ഞതിന് യുവതിക്ക് ലഭിച്ച മറുപടി വൈറൽ

ആരെങ്കിലും എന്തെങ്കിലും കാര്യത്തിന് ഉപദേശിക്കാന്‍ വന്നാല്‍ അസ്വസ്ഥരാകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ ഒരു യുവതി തനിക്ക് വഴിയോര കച്ചവടക്കാരില്‍ നിന്നും ലഭിച്ച ഉപദേശം പങ്കുവച്ചപ്പോൾ, അതിന് 10 ലക്ഷം രൂപ വിലവരുമെന്നായിരുന്നു ഒരു കുറിപ്പ്. പ്രതിസന്ധിയിലൂടെയോ മറ്റെന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളിലൂടെയോ കടന്ന് പോകുമ്പോൾ തീര്‍ത്തും അപരിചിതരായ ആളുകളില്‍ നിന്നും ഒരു പക്ഷേ നിസാരമെന്ന് തോന്നുന്ന ചില വാക്കുകൾ കേൾക്കുമ്പോൾ അത് ഏറെ ഉപകാരപ്പെടുമെന്ന് കുറിച്ചവരും കുറവല്ല. മുംബൈ സ്വദേശിനിയും യോഗ പ്രഫഷണലുമായ ഗാര്‍ഗി, തന്‍റെ എക്സ് ഹാന്‍റിലിലാണ്, കരിക്ക് വില്പനക്കാരനായ വഴിയോര കച്ചവടക്കാരനില്‍ നിന്നും തനിക്ക് ലഭിച്ച ഉപദേശം കുറിച്ച്. വെട്ടി സ്ട്രോയിട്ട് കുടിക്കാന്‍ പാകത്തിന് കൈയില്‍ പിടിച്ചിരിക്കുന്ന കരിക്കിന്‍റെ പടം പങ്കുവച്ച് കൊണ്ട് ഗാര്‍ഗി എഴുതി, ‘യൂബർ ഡ്രൈവർ വരുന്ന വഴിയാണ്, പെട്ടെന്ന് കരിച്ച് വെട്ടിത്തരാന്‍ പറഞ്ഞപ്പോൾ, ‘എന്തിനാണ് ഇത്രയും പണം സമ്പാദിക്കുന്നത്? ജോലി തുടരുക. പക്ഷേ, കുടിക്കാനും കഴിക്കാനും സമയമുണ്ടാകണം.’ എന്ന നല്ല ഉപദേശമായിരുന്നു അദ്ദേഹത്തിന്‍റെത്. ഒറ്റദിവസം കൊണ്ട് രണ്ടര ലക്ഷത്തിനടുത്ത് ആളുകളാണ് ഗാര്‍ഗിയുടെ കുറിപ്പ് കണ്ടത്. നിരവധി പേര്‍ കുറിപ്പ് റീട്വീറ്റ് ചെയ്തു. ചിലര്‍ അത് വഴിയോര കച്ചവടക്കാരന്‍റെ രഹസ്യമായ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന് എഴുതി. കുടിക്കാനും കഴിക്കാനും സമയം കൊടുത്ത് സമ്പാദിക്കുന്ന പണം ആശുപത്രിയിലേക്ക് പോകും എന്നായിരുന്നു ഒരു പ്രതികരണം. യൂബർ ഡ്രൈവര്‍ കുറഞ്ഞത് 2 – 3 മൂന്ന് മിനിറ്റ് വെയ്റ്റ് ചെയ്യും. അതുകൊണ്ട് അവിടെ അത്രയും തിരക്കിന്‍റെ ആവശ്യമില്ലായിരുന്നു എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 50 രൂപയുടെ കരിക്കിന് 10 ലക്ഷത്തിന്‍റെ ഉപദേശം. നല്ല സ്കീമാണെന്ന് മറ്റൊരു കാഴ്ചക്കാരനും കുറിച്ചു.
