Gulf News
ജോലി കഴിഞ്ഞ ശേഷം റോഡ് മുറിച്ചു കടക്കവെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: പാലക്കാട് പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുൽ ഹമീദ് (46) മക്കയിൽ വാഹനമിടിച്ച് മരിച്ചു. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുകയായിരുന്നു ഇദ്ദേഹം. കടയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന ലക്സസ് വാഹനമിടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു. ഡോ. ഇവാൾ അൽ ബഷരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു. ഭാര്യ: വഹീദ, മക്കൾ: അബ്ദുൽ ബാസിത്, ഫെമിത, ഫർസാന, മിസ്ബാഹ്.
