Entertaiment
പെപ്പെയുടെ പുതിയ ആക്ഷൻ ത്രില്ലർ ‘ദാവീദ് ‘ ഫെബ്രുവരി 14 മുതൽ

ആൻ്റണി പെപ്പെ ബോക്സിങ് താരമായാണ് ചിത്രത്തിലെത്തുന്നത്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദീപു രാജീവും സംവിധായകനും ചേർന്നാണ്.
സെഞ്ച്വറി മാക്സ്‌സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ലിജോ മോൾ, സൈജു കുറുപ്പ്, വിജയരാഘവൻ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി മാർഷ്യൽ ആർടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവ് ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സാലു കെ തോമസ് ആണ് ക്യാമറ.
