Entertaiment

ചിരിയും, സസ്പെൻസും, പ്രണയവും നിറയ്ക്കാൻ ‘ബ്രോമാൻസ്’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക് !

കൊച്ചി: ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സോഷ്യൽ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർത്തു കൊണ്ട് നാളെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകർ അത്യധികം ആവേശത്തിലും ആകാംക്ഷയിലുമാണ്. ഇന്നലെ രാജേന്ദ്ര മൈതാനിയിൽ നടന്ന എം ജി യൂണിവേഴ്സ്റ്റിയുടെ നാടകോത്സവം വേദിയിലെത്തിയ ബ്രോമാൻസ് താരങ്ങൾ പ്രേക്ഷകരെ ആഹ്ലാദത്തിലാഴ്ത്തിയിരുന്നു. ചിത്രത്തിന്റെ പ്രീ റിലീസ് പ്രമോഷൻ ആഘോഷങ്ങളാണ് ഇന്നാലെ നടന്ന പരിപാടിയോട് കൂടെ അവസാനിചിരിക്കുന്നത്. ക്യാമ്പസുകളും ഇളക്കിമറിച്ച് ബ്രോമാൻസ് ടീമിന്‍റെ ഇന്നലെയിറങ്ങിയ “പിരാന്ത്” എന്ന ലിറിക്കൽ ഗാനവും, മുന്നേ ഇറങ്ങിയ പ്രൊമോ ഗാനം ജെൻ സീ ആന്തവും യുവാക്കൾ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞിട്ടുമുണ്ട്.  കഴിഞ്ഞ ആഴ്ച പുറത്തെത്തിയ സിനിമയുടെ ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറും ഒരു ഫൺ റൈഡ് സൂചനയാണ് നൽകിയത്.   മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.  എഡിറ്റിംഗ് – ചമൻ ചാക്കോ, ക്യാമറ – അഖിൽ ജോർജ്‌, ആർട്ട്‌ – നിമേഷ് എം താനൂർ, മേക്കപ്പ് – റോണേക്സ് സേവ്യർ, കോസ്‌റ്റ്യും – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രൽ പിക്ചർസ്, പി.ആർ.ഓ – റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button