
കൊച്ചി: എറണാകുളം കാലടി ശ്രീമൂലനഗരത്ത് ആൺ സുഹൃത്തിൻ്റെ വീട്ടിൽ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹിതയും 2 കുട്ടികളുടെ അമ്മയുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
