BusinessKeralaSpot light

പ്രണയദിനത്തില്‍ നിക്ഷേപിച്ചു തുടങ്ങാം; കമിതാക്കൾ അറിഞ്ഞിരിക്കേണ്ട നിക്ഷേപ മാർഗങ്ങൾ ഇതാ…

പ്രണയദിനം, ജീവിതത്തില്‍ പരസ്പരം ഒരുമിച്ചവരുടേയും പ്രണയിതാക്കളുടേയും ദിനം. ഈ പ്രണയദിനത്തില്‍ പ്രണയിതാക്കളുടെ സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പാക്കിയാലോ, അതിന് വേണ്ട ഏതാനും നിക്ഷേപങ്ങളേതൊക്കെയെന്ന് പരിശോധിക്കാം.

  1. മ്യൂച്വല്‍ ഫണ്ടുകള്‍  യുവ ദമ്പതികള്‍ക്ക് അവരുടെ നിക്ഷേപം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴി ആരംഭിക്കാം. ചെറിയ തുകകള്‍ നിക്ഷേപിച്ചുകൊണ്ട് മ്യൂച്വല്‍ ഫണ്ടുകള്‍ വഴി ഓഹരി വിപണിയില്‍ ഇങ്ങനെ നിക്ഷേപം നടത്താം. 

2. ഓഹരി നിക്ഷേപങ്ങള്‍ റിസ്കെടുത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഹരി വിപണി പരിഗണിക്കാം. ഓഹരി വിപണി എപ്പോഴും ലാഭനഷ്ട സാധ്യതകള്‍ ഉള്ളവയാണ്. പ്രൊഫഷണലുകളുടെ മാര്‍ഗ നിര്‍ദേശത്തോടെയോ, കൃത്യമായി പഠനം നടത്തിയോ ഓഹരിയില്‍ നിക്ഷേപിക്കുന്നത് ആലോചിക്കാം. 

3. ഡിജിറ്റല്‍ സ്വര്‍ണ്ണം പരമ്പരാഗതമായി ഇന്ത്യക്കാര്‍ നിക്ഷേപം നടത്തുന്ന ഒരു മേഖലയാണ് സ്വര്‍ണം. പക്ഷെ ഇപ്പോള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ഡിജിറ്റലായി സ്വര്‍ണം വാങ്ങുന്നത് പരിഗണിക്കാം. ചെറിയ അളവിലും വാങ്ങാം എന്നുള്ളതാണ് ഡിജിറ്റല്‍ സ്വര്‍ണത്തിന്‍റെ മേന്‍മ.

  4. റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകള്‍    വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകളില്‍ നിക്ഷേപിക്കാം. റിയല്‍  എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്നത് വരുമാനം ഉണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ധനസഹായം നല്‍കുകയോ ചെയ്യുന്ന ഒരു കമ്പനിയാണ്. അവര്‍ നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിച്ച് വര്‍ക്ക്സ്പെയ്സുകള്‍, മാളുകള്‍ തുടങ്ങിയ വാണിജ്യ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളില്‍ നിക്ഷേപിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ ഒന്നിലധികം നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുകയും പിന്നീട് ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണ്ണം തുടങ്ങിയ വിവിധ ആസ്തികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. അതുപോലെ, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകള്‍ വിവിധ നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുകയും തുടര്‍ന്ന് വരുമാനം ഉണ്ടാക്കുന്ന ആസ്തികളില്‍  നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പ്രോപ്പര്‍ട്ടികളില്‍ നിന്ന് വാടക വരുമാനവും പലിശയും ലഭിക്കുന്നു, അവ പിന്നീട് നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി വിതരണം ചെയ്യുന്നു. സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അവര്‍ അവരുടെ വരുമാനത്തിന്‍റെ 90% നിക്ഷേപകര്‍ക്ക് വിതരണം ചെയ്യണം. 

5. പി2പി വായ്പ  പിയര്‍-ടു-പിയര്‍ ലെന്‍ഡിംഗ് എന്നത് ഒരു ബാങ്കിന്‍റെയോ മറ്റ് ധനകാര്യ സ്ഥാപനത്തിന്‍റെയോ സഹായമില്ലാതെ ഒരു പ്ലാറ്റ്ഫോം വഴി പണം കടം വാങ്ങുകയും വായ്പ നല്‍കുകയും ചെയ്യുന്നതാണ്. സാധാരണയായി, ഒരു ഓണ്‍ലൈന്‍ കമ്പനി ഫണ്ടിംഗ് ആവശ്യമുള്ള വായ്പക്കാരെയും വായ്പകള്‍ക്കായി പണം നിക്ഷേപിക്കുന്ന നിക്ഷേപകരെയും ഒരു പ്ലാറ്റ്ഫോം വഴി ഏകോപിപ്പിക്കുന്നു. ഇവിടെ പിയര്‍-ടു-പിയര്‍ വായ്പയിലൂടെ വായ്പ നല്‍കുന്നവര്‍ നേടുന്ന പ്രാഥമിക വരുമാനമാണ് പലിശ വരുമാനം. കടം വാങ്ങുന്നവര്‍ അവരുടെ വായ്പകള്‍ക്ക് പലിശ അടയ്ക്കുന്നു, ഇതാണ് നിക്ഷേപകരുടെ വരുമാനം. 

6. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍   എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ എന്നറിയപ്പെടുന്ന ഇടിഎഫ് ഒരു തരം മ്യൂച്വല്‍ ഫണ്ടാണ്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന സവിശേഷത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ഓഹരികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ എളുപ്പത്തില്‍ ട്രേഡ് ചെയ്യാന്‍ കഴിയുമെന്നതാണ്. നിക്ഷേപകര്‍ക്ക് അവ അതേപടി കൈമാറ്റം ചെയ്യാന്‍ കഴിയും, കൂടാതെ ഈ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ ഓരോ യൂണിറ്റിന്‍റെയും മൂല്യം നിര്‍ണ്ണയിക്കുന്നത് മൊത്തം ആസ്തി മൂല്യത്താലല്ല, മറിച്ച് വിപണിയിലെ നിലവിലുള്ള വിതരണത്തിലൂടെയും ഡിമാന്‍ഡിലൂടെയുമാണ്

7. ക്രിപ്റ്റോകറന്‍സി   ക്രിപ്റ്റോകറന്‍സി വിപണിയില്‍ കാര്യമായ ചാഞ്ചാട്ടം ഉണ്ടെങ്കിലും, വലിയ വിപണി നേട്ടങ്ങള്‍ കാരണം പലരും  നിക്ഷേപിക്കാന്‍ ക്രിപ്റ്റോ തിരഞ്ഞെടുക്കുന്നു.  

8. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്    ചെറുകിട സേവിങ്സ് പദ്ധതിയായ പബ്ലിക് പ്രൊവിഡന്‍സ് ഫണ്ട് നിക്ഷേപകര്‍ക്ക് 500 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഒരു വര്‍ഷം നിക്ഷേപിക്കാം. തവണകളായും നിക്ഷേപം നടത്താം. ചെറിയ തുക പോലും നിക്ഷേപിക്കാം എന്നുള്ളതുകൊണ്ടുതന്നെ  ഇടത്തരം വരുമാനക്കാരെ ഏറെയധികം ആകര്‍ഷിക്കുന്ന നിക്ഷേപ പദ്ധതിയായിരുന്നു പി പി എഫ്. 

9. റോബോ-ഉപദേശകര്‍  സാമ്പത്തിക മാനേജ്മെന്‍റില്‍ പരിചയമില്ലാത്തവര്‍ക്ക് അവരുടെ പോര്‍ട്ട്ഫോളിയോകള്‍കൈകാര്യം ചെയ്യാന്‍ റോബോ-ഉപദേശകരെ ഉപയോഗിക്കാം. ബ്രോക്കറേജുകള്‍ നല്‍കുന്ന ഡിജിറ്റല്‍ നിക്ഷേപ പ്ലാറ്റ്ഫോമുകളാണ് റോബോ-ഉപദേശകര്‍. നിക്ഷേപ പോര്‍ട്ട്ഫോളിയോകള്‍ കൈകാര്യം ചെയ്യുന്നതിന് സങ്കീര്‍ണ്ണമായ കമ്പ്യൂട്ടര്‍ അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കുന്ന നിക്ഷേപ മാനേജര്‍മാര്‍ സോഫ്റ്റ്വെയര്‍ എന്നിവ ഈ പൊതുവായ പദത്തില്‍ ഉള്‍പ്പെടുന്നു. മികച്ച റോബോ-ഉപദേശകര്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയിരിക്കാം 

10. ഇഎസ്ജി ഫണ്ടുകള്‍  പരിസ്ഥിതി, സാമൂഹിക,മേഖലകളില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തുന്ന ഫണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ കഴിയുന്ന ഒരു വിഭാഗം മ്യൂച്വല്‍ ഫണ്ടുകളിലുണ്ട്. ഈ ഫണ്ടുകള്‍ ഇഎസ്ജി ഫണ്ടുകള്‍ എന്നറിയപ്പെടുന്നു.  ഇത്തരം ഫണ്ടുകള്‍ പരമ്പരാഗത ഫണ്ടുകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button