National
ദില്ലി റെയിൽവേ ദുരന്തത്തിന് കാരണം ‘അനൗൺസ്മെന്‍റ്’, 2 ട്രെയിനുകളെക്കുറിച്ച് ഒന്നിച്ചുള്ള അറിയിപ്പെന്ന് പൊലീസ്

ദില്ലി: ന്യൂദില്ലി റെയിൽവേ ദുരന്തത്തിന് കാരണമായത് അനൗൺസ്മെന്‍റിലെ ആശയകുഴപ്പമെന്ന് ദില്ലി പൊലീസ്. പ്രയാഗ്രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗൺസ്മെന്‍റാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 14 -ാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരു ട്രെയിൻ നിൽക്കേ 16 -ാം പ്ലാറ്റ്ഫോമിലേക്ക് അടുത്ത ട്രെയിൻ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത് എന്നും ദില്ലി പൊലീസിന്‍റെ പ്രാഥമിക നിഗമനം. ദുരന്തത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
