Business

പുതിയ ഐഫോൺ 17 സീരീസ് ഡിസൈന്‍ ചോർന്നു; നിറം വെള്ള, ക്യാമറ ബാറില്‍ സവിശേഷ മാറ്റം

കാലിഫോര്‍ണിയ: ആപ്പിൾ അടുത്ത തലമുറ ഐഫോൺ 17 സീരീസ് പുറത്തിറക്കാൻ തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി റിപ്പോർട്ട്. ഐഫോൺ 17 സ്‍മാർട്ട്‌ഫോൺ സീരിസിലെ രണ്ട് മോഡലുകളുടെ റെൻഡറുകൾ ഓൺലൈനിൽ ചോർന്നു. ഐഫോൺ 17, ഐഫോൺ 17 പ്രോ എന്നവയുടെ റെൻഡറുകൾ ആണ് പുറത്തുവന്നത്. അവ ഈ സീരീസിന്‍റെ രൂപകൽപ്പനയെയും സവിശേഷതകളെയും കുറിച്ച് ധാരാളം വിവരങ്ങൾ വ്യക്തമാക്കുന്നു. ചോർന്ന ഈ റെൻഡറുകൾ അനുസരിച്ച് ഐഫോൺ 17, ഐഫോൺ 17 പ്രോ മോഡലുകളുടെ പിന്നിൽ ഒരു നീണ്ട ക്യാമറ ബാർ ദൃശ്യമാണ്. ചോർന്ന റെൻഡറിൽ, ഐഫോൺ 17ന്‍റെ സ്റ്റാൻഡേർഡ് മോഡലിൽ ഒരു നീണ്ട ക്യാമറ ബാറിൽ തിരശ്ചീനമായി ക്രമീകരിച്ചിരിക്കുന്ന രണ്ട് ക്യാമറകളാണ് കാണിച്ചിരിക്കുന്നത്. അതേസമയം പ്രോ മോഡലിന് അതിന്‍റെ മുൻഗാമിയായ ഐഫോൺ 16 പ്രോയുടെ അതേ ക്യാമറ ലേഔട്ട് ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ ക്യാമറ ബാർ ഫോണിന്‍റെ ഇരുവശങ്ങളിലേക്കും വ്യാപിക്കുന്നു. കൂടാതെ എൽഇഡി ഫ്ലാഷും വലതുവശത്ത് ദൃശ്യമാണ്. റെൻഡറുകളിൽ ഫോൺ വെള്ള നിറത്തിലാണ്.  Read more: പുതിയൊരു ലോഞ്ച് സ്ഥിരീകരിച്ച് ആപ്പിൾ സിഇഒ; വരുന്നത് ഐഫോൺ എസ്ഇ 4 എന്ന് സൂചന അതേസമയം ആപ്പിളിന്‍റെ 2025 ലൈനപ്പിനെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. പ്ലസ് വേരിയന്‍റിന് പകരമായി ആപ്പിൾ അവരുടെ വരാനിരിക്കുന്ന നിരയിൽ ഒരു ‘എയർ’ മോഡൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശദാംശങ്ങൾ വിരളമാണെങ്കിലും ഈ സാധ്യത സ്‍മാർട്ട്‌ഫോൺ ശ്രേണി പരിഷ്‍കരിക്കാനുള്ള ആപ്പിളിന്‍റെ തുടർച്ചയായ ശ്രമങ്ങളെ സൂചിപ്പിക്കുന്നു. അതേസമയം ആദ്യകാല ചോർച്ചകളിലെ എന്നപോലെ, ഈ റെൻഡറുകളെയും ഒരു പരിധിവരെ സംശയത്തോടെയാണ് കാണേണ്ടത്. ഐഫോൺ 17 സീരീസ് ഔദ്യോഗികമായി പുറത്തിറങ്ങാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്, വരും മാസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്. അതുവരെ ടെക് ഭീമന്‍റെ മുൻനിര സ്‍മാർട്ട്‌ഫോണിന്‍റെ അടുത്ത പതിപ്പിനെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾക്കായി ആപ്പിൾ പ്രേമികൾക്ക് കാത്തിരിക്കേണ്ടിവരും. പുതിയ ഐഫോൺ ലോഞ്ച് 2025 സെപ്റ്റംബറിലാണ് നടക്കാൻ സാധ്യത. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button