രഞ്ജി ട്രോഫി സെമി: മുന്നില്‍ നിന്ന് നയിച്ച് സച്ചിന്‍ ബേബി; ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിന്‍റെ ആദ്യ ദിനം ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍. ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റൺസെന്ന നിലയിലാണ്. 69 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേന്‍ന്ന് 49 റൺസ് നേടിയിട്ടുണ്ട്. നല്ലതുടക്കത്തിനുശേഷം തകര്‍ച്ച ഓപ്പണിംഗ് വിക്കറ്റില്‍ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് 60 റണ്‍സടിച്ച് കേരളത്തിന് നല്ല തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ നിലയുറപ്പിച്ചെന്ന് കരുതിയ അക്ഷയ് ചന്ദ്രന്‍ 71 പന്തില്‍ 30 റണ്‍സെടുത്ത് റണ്ണൗട്ടായത് കേരളത്തിന് ആദ്യ പ്രഹരമായി. പിന്നാലെ 68 പന്തില്‍ 30 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ രവി ബിഷ്ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ വരുണ്‍ നായനാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. 55 പന്തില്‍ 10 റണ്‍സെടുത്ത വരുണ്‍ നായനാരെ പ്രീയാജിത്സിംഗ് ജഡേജ പുറത്താക്കി.ഇതോടെ 86-3 എന്ന നിലയില്‍ പതറിയ കേരളത്തെ നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ടിലൂടെ ജലജ് സക്സേന-സച്ചിന്‍ ബേബി സഖ്യം കരകയറ്റുകയായിരുന്നു. എന്നാല്‍ ആദ്യ ദിനം ചായക്ക് ശേഷം 83 പന്തില്‍ 30 റണ്‍സെടുത്ത ജലജ് സക്സേനയെ നാഗ്വസ്വാല പുറത്താക്കിയത് കേരളത്തെ പ്രതിരോധത്തിലാക്കി. പണമില്ലാത്തതിനാല്‍ മാഗി മാത്രം കഴിച്ച് കഴിഞ്ഞ ആ 2 പേരും ക്രിക്കറ്റിലെ സൂപ്പർ താരങ്ങളെന്ന് നിത അംബാനി അസറുദ്ദീനുമൊത്ത് പതറാതെ പൊരുതിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 190 പന്തില്‍ 68 റണ്‍സുമായി ക്രീസിലുള്ളപ്പോള്‍ അശറുദ്ദീന്‍ 63 പന്തിലാണ് 30 റണ്‍സെടുത്തത്. ഗുജറാത്തിനായി നാഗ്വാസ്വാലയും രവി ബിഷ്ണോയിയും പ്രീയാജിത്സിംഗ് ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും കേരളത്തിനായി ഇറങ്ങി.
