
മലപ്പുറം: എടപ്പാളിൽ സ്കൂട്ടർ യാത്രികനെ ഇടിച്ച് നിർത്താതെ പോയ കെഎസ്ആർടിസി ബസും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 10 ന് നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിലാണ് ചങ്ങരംകുളം പൊലീസിൻ്റെ നടപടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച പൊലീസ് ആലുവ ഡിപ്പോയിലെത്തിയാണ് ബസ് പിടിച്ചെടുത്തത്. ഇവിടെ നിന്ന് തന്നെ ജീവനക്കാരെയും പിടികൂടി. അപകടത്തിൽ പരുക്കേറ്റ ചങ്ങരംകുളം കോലളമ്പ് സ്വദേശി കുഞ്ഞാലി ആശുപതിയിൽ ചികിത്സയിലാണ്.
