Kerala
ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 1600 രൂപ വീതം അടുത്ത ആഴ്ച മുതൽ ലഭിച്ചു തുടങ്ങുമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന് ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
