Kerala
ആനയുടെ ചവിട്ടേറ്റ് ഇരുകാലുകൾക്കും പരിക്ക്; അട്ടപ്പാടിയിൽ ആർആർടി ടീം പിടികൂടി ചികിത്സയിലായിരുന്ന കരടി ചത്തു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കരടി ചത്തു. തൃശൂരിൽ ചികിത്സയിലിരിക്കെയാണ് കരടി ചത്തത്. ആനയുടെ ചവിട്ടേറ്റ് കരടിയുടെ ഇരുകാലുകൾക്കും പരുക്കേറ്റിരുന്നു. മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് സ്ഥിര ശല്യമായിരുന്ന കരടിയെ പുതൂർ കുളപ്പടിക ഊരിന് സമീപം ശനിാഴ്ചയാണ് പരുക്കേറ്റ നിലയിൽ കണ്ടത്. അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കൂടുവെച്ച് പിടികൂടിയാണ് ചികിത്സയ്ക്ക് കൊണ്ടുപോയത്.
