
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച് തകർത്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രനടക്കം അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. സുധീർ പുന്നപ്പാലയുടെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിൻ്റെ ഭർത്താവിൻ്റെ കട സിപിഎം പ്രവർത്തകർ അടിച്ചു തകർത്തത്. സുധീർ പുന്നപ്പാലയുടെ ഉടമസ്ഥതയിലുള് ഓൺലൈൻ സേവനങ്ങൾ നൽകുന്ന കട ആക്രമിച്ചതായാണ് പരാതി. കട പൂട്ടി താക്കോൽ സി.പി.എം പ്രവർത്തകർ കൊണ്ടുപോകുകയും ചെയ്തു.
