Kerala
തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മുകളിൽ തേങ്ങ വീണു; നിയന്ത്രണംവിട്ട വാഹനം മരത്തിൽ ഇടിച്ചുകയറി, തീപിടിച്ചു

പത്തനംതിട്ട: തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തേങ്ങ വീണു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ച് കാറിനു തീപിടിച്ചു. അപകടത്തിൽ നിന്ന് കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കറ്റോട് – തിരമൂലപുരം റോഡിൽ ഇരുവള്ളിപ്പറയിൽ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റോഡരികിലുണ്ടായിരുന്ന തെങ്ങിൽ നിന്നും തേങ്ങ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് വീണു, പിന്നീട് തെങ്ങിലിടിച്ച് എഞ്ചിൻ റൂമിന് തീപിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഒടുവിൽ അഗ്നിശമനസേന എത്തിയാണ് കാറിന്റെ തീ അണച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ തുടരുകയാണ്.
