തേനീച്ചക്കൂട്ടിൽ വന്നിടിച്ചത് പരുന്ത്, പണി കിട്ടിയത് പെൻഷൻ വാങ്ങാനെത്തിയ പാവങ്ങൾക്ക്; ഏഴോളം പേരെ കുത്തി

തിരുവനന്തപുരം: നെടുമങ്ങാട് ട്രഷറിയിൽ പെൻഷൻ വാങ്ങാനും മറ്റു പണമിടപാടിനുമായെത്തിയവരെ തേനീച്ചകൂട്ടം ആക്രമിച്ചു. ട്രഷറിക്ക് സമീപമുള്ള റോഡിലൂടെ കടന്നുപോയവരെയാണ് തേനീച്ച കുത്തി പരിക്കേൽപ്പിച്ചത്. സാരമായി പരുക്കേറ്റ ഏഴു പേർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തേനീച്ച കുത്തിൽ പരുക്കേറ്റ കരിപ്പൂർ സ്വദേശി ഹാഷിം ഉൾപ്പടെയുള്ളവരാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. തേനീച്ച കുത്തിൽ രാവിലെ പെൻഷൻ വാങ്ങാനെത്തിയ കരിപ്പൂർ സ്വദേശി ഹാഷിം ഉൾപ്പടെയുള്ളവരാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. രാവിലെ പെൻഷൻ വാങ്ങാനെത്തിയവർ പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സമീപത്തുള്ള റവന്യൂ ടവറിൽ നിറയെ തേനീച്ച കൂടുകളുണ്ടെന്ന് ട്രഷറി ജീവനക്കാർ പറയുന്നു. പരുന്ത് വന്ന് അടിച്ച് ഇതിൽ ഒരു കൂട് ഇളകിയതിൽ നിന്നാണ് തേനീച്ച ട്രഷറി കെട്ടിടത്തിനടുത്തേക്കെത്തിയത്.
