Kerala
താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ടെത്തിയ കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി; 4 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ, കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂർ മാത്തിലിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവർ ഏച്ചിലാംവയൽ സ്വദേശി ജോസഫാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
