കേരളത്തില്‍ ജോലി, അതും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍! എക്‌സ്പീരിയൻസും വേണ്ട; വിശദ വിവരങ്ങള്‍ ഇതാ

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഒരു ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് അപ്രന്റീസ് തസ്തികയിലേയ്ക്ക് നിയമനം നടത്തുകയാണ്. ഇതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 105 ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. എക്‌സ്പീരിയന്‍സ് ഇല്ലാതെ കേരളത്തില്‍ ഒരു ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. തമിഴ്‌നാട് (35), പുതുച്ചേരി (5), കര്‍ണാടക (30), കേരളം (25), ആന്ധ്രാപ്രദേശ് (5), തെലങ്കാന (5) എന്നിങ്ങനെയാണ് ജോലി ഒഴിവുകള്‍. മാര്‍ച്ച് 10 ആണ് ഈ ജോലിയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. പ്രതിമാസം 9,000 രൂപയാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കേണ്ട വിധം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://uiic.co.in/ സന്ദർശിക്കുക ഹോം പേജിൽ കാണുന്ന റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത് അവയ്ക്ക് ആവശ്യമായ യോഗ്യതകൾ പരിശോധിക്കുക അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക അപേക്ഷ പൂർത്തിയാക്കിയ ശേഷം ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
