BusinessNationalSpot light

ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നുണ്ടോ? വായ്പ പരിധി അറിഞ്ഞില്ലെങ്കിൽ പണിയാകും; പരിശോധിക്കാനുള്ള 5 വഴികൾ ഇതാ…

ക്രെഡിറ്റ് കാ‍ർഡുകൾക്ക് ഇപ്പോൾ ജനപ്രീതി കൂടുതലാണ്. 50 ദിവസം വരെയുള്ള പലിശ രഹിത കാലവധി ലഭിക്കുന്നത് കടം എടുക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ പലപ്പോഴും ക്രെഡിറ്റ് കാർഡുകൾ മികച്ച് രൂതിയിൽ കൈകാര്യം ചെയ്യാൻ പലർക്കുമറിയില്ല. ക്രെഡിറ്റ് കാർഡ് ഉള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ക്രെഡിറ്റ് കാർഡ് പരിധികൾ. ക്രെഡിറ്റ് കാർഡുകൾ ബുദ്ധിപരമായി ഉപയോ​ഗിക്കണമെങ്കിൽ ഒരു വ്യക്തി അയാളുടെ  ക്രെഡിറ്റ് കാർഡ് പരിധികൾ അറിഞ്ഞിരിക്കണം. കാരണം, ഇത് പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്രെഡിറ്റ് സ്കോ‍ർ കുറയുന്നത് ഉൾപ്പടെ നിരവധി തിരിച്ചടികൾ ഉണ്ടായേക്കാം. ക്രെഡിറ്റ് കാർഡ് പരിധികൾ പരിശോധിക്കുന്നതിനുള്ള മാർഗങ്ങൾ  അറിയാം.  എന്താണ് ക്രെഡിറ്റ് കാർഡ് പരിധി  ഒരു വ്യക്തി ക്രെഡിറ്റ് കാർഡ് എടുക്കുമ്പോഴേ ക്രെഡിറ്റ് കാർഡ് കമ്പനികൾ വായ്പ പരിധി നിശ്ചയിച്ച് അതിനെ കുറിച്ച ഉപയോക്താവിനെ അറിയിക്കുന്നുണ്ട്. ക്രെഡിറ്റ് യോഗ്യത, ചെലവ് രീതികൾ, വരുമാനം തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്  ക്രെഡിറ്റ് കാർഡ് കമ്പനികൾ ക്രെഡിറ്റ് പരിധി നിശ്ചയിക്കുക. ഈ പരിധി കഴിഞ്ഞ് ഇടപാട് നടത്തിയാൽ അതിന് കമ്പനികൾ പിഴ ഈടാക്കുന്നതായിരിക്കും.  ക്രെഡിറ്റ് കാർഡ് പരിധി കവിയാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? * വായ്പ പരിധി ഉയർത്താൻ ആവശ്യപ്പെടാം * ചെലവുകൾ പരിശോധിക്കുക  * കൃത്യസമയത്ത് പേയ്‌മെന്റുകൾ നടത്തുക ക്രെഡിറ്റ് കാർഡ് പരിധി പരിശോധിക്കാനുള്ള മാർ​ഗങ്ങൾ

1. ഓൺലൈൻ ബാങ്കിംഗ്  ക്രെ‍ഡിറ്റ് കാർഡ് ഉടമയുടെ ബാങ്ക് ഏതാണോ ആ ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ക്രെഡിറ്റ് കാർഡ് വിഭാഗം തുറക്കുക. ക്യാഷ് അഡ്വാൻസ് പരിധി, ലഭ്യമായ വായ്പ, മൊത്തം വായ്പ പരിധി എന്നിവ കാണാം.

2. മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ക്രെ‍ഡിറ്റ് കാർഡ് ഉടമയുടെ ബാങ്ക് ഏതാണോ ആ ബാങ്കിൻ്റെ ‌മൊബൈൽ ആപ്പ് തുറന്ന് സൈൻ ഇൻ ചെയ്യുക. ക്രെഡിറ്റ് കാർഡ് വിഭാ​ഗത്തിൽ ലഭ്യമായ വായ്പ, മൊത്തം വായ്പ പരിധി എന്നിവ കാണാം.

3. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് ക്രെഡിറ്റ് കാർഡ് കമ്പനി ുപയോക്താവിന് അയച്ച പ്രതിമാസ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് പരിശോധിക്കുക. ലഭ്യമായ വായ്പ, ക്യാഷ് അഡ്വാൻസ് പരിധി, ആകെ വായ്പ എന്നിവയെല്ലാം ഈ സ്റ്റേറ്റ്മെന്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

  4. കസ്റ്റമർ കെയർ ക്രെഡിറ്റ് കാർഡ് കമ്പനി നൽകിയ  കസ്റ്റമർ കെയർ നമ്പർ ഡയൽ ചെയ്യുക. നിങ്ങളുടെ വിവരങ്ങൾ നൽകുക, ക്രെഡിറ്റ് പരിധിയെക്കുറിച്ച് കസ്റ്റമർ കെയറിൽ നിന്നും അറിയാം

5. ബാങ്കിൽ നേരിട്ടെത്തി പരിശോധിക്കാം ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖയിലെത്തി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിയെക്കുറിച്ചുള്ള വിവരങ്ങൾ അവർ നൽകും 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button