Crime

ചെക്ക്‌പോസ്റ്റിലൂടെ കടക്കാൻ ശ്രമം, പൊലീസിനെ കണ്ട് പേടിച്ച് ഓടാൻ നോക്കി; കാറ് പരിശോധിച്ചപ്പോൾ 200 കുപ്പി ചാരായം

കുവൈത്ത് സിറ്റി: കുവൈത്തിൽ ചാരായവുമായി രണ്ട് പ്രവാസികൾ പിടിയിൽ. രണ്ട് ഏഷ്യൻ പ്രവാസികളെ ഏകദേശം 200 കുപ്പികളോളം പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി അഹ്‌മദി പോലീസ് പട്രോളിംഗ് സംഘമാണ് അറസ്റ്റ് ചെയ്തത്. അഹ്‌മദി ഗവർണറേറ്റിന്‍റെ ഒരു പ്രദേശത്തെ ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു ഇവർ. അഹ്‌മദി പോലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർ വേഗത്തിൽ അവരെ പിടികൂടി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. കൂടുതൽ പരിശോധനയിൽ വ്യക്തികൾ ഏഷ്യൻ വംശജരാണെന്ന് വ്യക്തമായി. അവരുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ പിൻസീറ്റുകളിലെയും കാറിൻ്റെ ട്രങ്കിലെയും ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 200 കുപ്പികളോളം പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തി. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ മദ്യം നിർമ്മിക്കുകയും, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കുപ്പികളിലാക്കുകയും പാക്കേജിംഗ് നടത്തുകയും ഡെലിവറി സേവനം വഴി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയും ചെയ്തതായി സമ്മതിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button