ആകാശമധ്യത്തിൽ യാത്രികർക്ക് മുന്നിൽ വസ്ത്രമുരിഞ്ഞ് യുവതി, അരമണിക്കൂർ പരിഭ്രാന്തി, ഒടുവിൽ വിമാനം തിരികെ പറന്നു!

ന്യൂയോർക്ക്: അമേരിക്കൻ വിമാനത്തിൽ യാത്രമധ്യേ വസ്ത്രമുരിഞ്ഞ് ഇതര യാത്രക്കാർക്ക് യുവതി ശല്യമായതിനെ തുടർന്ന് വിമാനം തിരിച്ചുപറന്നു. സൗത്ത് വെസ്റ്റ് വിമാനത്തിലാണ് സംഭവം. നഗ്നയായി യാത്രക്കാരി വിമാനത്തിനുള്ളിൽ 25 മിനിറ്റ് നടന്നു. ഇതോടെ വിമാനം തിരികെ കൊണ്ടുപോകേണ്ടി വന്നു. ഹൂസ്റ്റണിലെ വില്യം പി. ഹോബി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച ഫീനിക്സിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. വിമാനയാത്രയുടെ മധ്യത്തിൽ യുവതി എഴുന്നേറ്റ യുവതി, യാത്രക്കാർക്ക് മുന്നിൽ നഗ്നയായി. വിമാനത്താവളത്തിലെത്തിച്ച് യുവതിയെ ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിന് കൈമാറിയ സ്ത്രീയെ മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് സൗത്ത് വെസ്റ്റ് എയർലൈൻസ് ഒരു പ്രസ്താവന ഇറക്കുകയും വിമാനത്തിലെ തടസ്സത്തിന് യാത്രക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, യുവതി വിമാനത്തിൽ നിന്ന് തന്നെ ഇറക്കിവിടാൻ ആവശ്യപ്പെടുകയും തനിക്ക് ബൈപോളാർ രോഗമാണെന്ന് അവകാശപ്പെടുകയും ചെയ്തു. സ്ത്രീ കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചതായി സഹയാത്രികർ പറഞ്ഞു.
